Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Six Years In Prison

Thrissur

പോ​ക്സോ: പ്ര​തി​ക്ക് ആ​റു​വ​ർ​ഷം ത​ട​വും പി​ഴ​യും

തൃ​പ്ര​യാ​ർ: സ്കൂ​ൾ​വി​ട്ട് വീ​ട്ടി​ലേ​ക്കു ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്ക് ആ​റു​വ​ർ​ഷം ക​ഠി​ന​ത​ട​വും 60,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. കയ്പമം​ഗ​ലം പു​ന്ന​ക്ക​ൽ​ചാ​ൽ കൈ​ത​വ​ള​പ്പി​ൽ വീ​ട്ടി​ൽ ശ്രീ​രാ​ഗി​നെ(29)​യാ​ണ് തൃ​ശൂ​ർ ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ പോ​ക്സോ കോ​ട​തി ജ​ഡ്ജി ര​മ്യ മേ​നോ​ൻ ശി​ക്ഷി​ച്ച​ത്.

2023ൽ ​വ​ല​പ്പാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വ​ല​പ്പാ​ട് സി​ഐ കെ.​എ​സ്. സു​ശാ​ന്ത് ര​ജി​സ്റ്റ​ർ​ചെ​യ്ത കേ​സി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കെ.​സ​ലി​മാ​ണ് അ​ന്വേ​ഷ​ണം​ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

ജി​എ​എ​സ്ഐ ഭ​ര​ത​നു​ണ്ണി​യും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ കെ. ​സൂ​ര​ജ് കോ​ട​തി​യി​ൽ ഹാ​ജ​രാ​യി. വി​ചാ​ര​ണ വേ​ള​യി​ൽ 15 സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കു​ക​യും 21 രേ​ഖ​ക​ൾ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ക​യും​ചെ​യ്തു.

Latest News

Corehub Up